കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശക്തൻകുളങ്ങര ക്ഷേത്രോത്സവം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മാർച്ച് രണ്ടിന് കൊടിയേറും. തുടർന്ന് കരിമരുന്ന് പ്രയോഗം, തായമ്പക മൂന്നിന് ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ, തായമ്പക, പരദേവതാ ക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക്, നാലിന് കോട്ടപ്പുറം കുടവരവ്, തായമ്പക, പാണ്ടിമേളം, തേങ്ങയേറുംപാട്ടും, അഞ്ചിന് ഓട്ടൻതുള്ളൽ, കണലാടി വരവ്, തായമ്പക, ആറിന് ഭക്തി സാന്ദ്രമായ വരവുകൾ, കൊല്ലൻ്റെ തിരുവായുധം വരവ്, ഭഗവതി തിറ, പൊതുജന കാഴ്ചവരവ്, തണ്ടാൻ വരവ്, പരദേവതക്ക് നട്ടത്തിറ, സോപാനസംഗീതം, കരിമരുന്ന് പ്രയോഗം, പരദേവതക്ക് വെള്ളാട്ട്, കനൽ നിവേദ്യം, ചാമുണ്ഡിതിറ, കനലാട്ടം ഏഴിന് കാളിയാട്ട പറമ്പിൽ ഗുരുതി, മലക്കളി, ആറാട്ടിന് എഴുന്നള്ളത്ത്, പാണ്ടിമേളം, വാളകം കൂടിയതിന് ശേഷം കരിമരുന്ന് പ്രയോഗത്തിന് ശേഷം ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
Discussion about this post