കിഴൂർ: നഗരസഭയിലെ പത്തൊൻപതാം ഡിവിഷനിലെ സക്കറിയ മുക്ക് – ശ്രീകുന്നത്ത് ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനം പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിവിഷൻ കൺവീനർ സത്യൻ വി പി സ്വാഗതം പറഞ്ഞു. അയൽ സഭാ കൺവീനർമാരായ രാമകൃഷ്ണൻ കെ പി, പ്രശാന്തി പ്രഭാകരൻ, എടക്കണ്ടി അബുൾ റഹിമാൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post