കൊച്ചി: സജി ചെറിയാന്‍ നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്ന് ജസ്റ്റീസ് കമാല്‍ പാഷ. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ലെന്നും കമാല്‍ പാഷ മാധ്യമങ്ങളോട് പറഞ്ഞു.ഇത്രയും വിവരം കെട്ടവര്‍ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും,

അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴില്‍ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കമാല്‍ പാഷ ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.



































Discussion about this post