വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

വടകര കല്ലേരി സ്വദേശി സജീവ് ആണ് മരിച്ചത്. വാഹനാപകടമുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന ആരോപണവുമായി സ്റ്റേഷനിലുണ്ടായിരുന്ന സഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

മദ്യപിച്ചെന്ന പേരില്‍ പോലീസ് സജീവനെ മര്‍ദ്ദിച്ചു. നെഞ്ചുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും പൊലീസ് അവഗണിച്ചു. സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ എത്തിക്കാനും പൊലീസ് തയ്യാറായില്ല.

ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അന്വേഷണചുമതല ക്രൈംബ്രാഞ്ചിന് കൈ മാറിയിരുന്നു.



































Discussion about this post