കറാച്ചി: ഇന്ത്യൻ വിമാനം ഐസി 814 റാഞ്ചിയ ഭീകര സംഘത്തിലെ ഓരോരുത്തരായി വധിക്കപ്പെടുന്നു. ഒടുവിൽ, സഫറുള്ള ജമാലിയെ കറാച്ചിയിൽ ചില അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഇവരുടെ സംഘത്തിൽപ്പെട്ട സഹൂർ മിസ്ത്രിയേയും ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തോട്ടു പിന്നാലെയാണ് ഇപ്പോൾ ജമാലിയുടെ കൊലപാതകം നടക്കുന്നത്.
1999 ഡിസംബറിൽ വിമാനം ദുബായിൽ വെച്ച് ഭീകരർ നിർബന്ധിച്ച് ലാൻഡ് ചെയ്തപ്പോൾ, ഇന്ത്യക്കാരിയായ അന്നത്തെ നവവധുവായ റുപിൻ കത്യാലിനെ മിസ്ത്രി അതിൽ കൊലപ്പെടുത്തിയിരുന്നു. അന്ന് ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരസംഘത്തിന്റെ തലവനായ സഫറുള്ള ജമാലിയാണ് ഇന്ന് അജ്ഞാതരാൽ കൊല്ലപ്പെട്ടിരിക്കുന്നത്. അന്നത്തെ സംഘത്തിൽ വീമാനം തട്ടിക്കൊണ്ട് പോയ 5 പേരിൽ 2 പേരായ ഇബ്രാഹിം അസ്ഹർ (മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ), റൗഫ് അസ്ഗർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മുഷ്താഖ് അഹമ്മദ് സർഗർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മസൂദ് അസ്ഹർ എന്നീ 3 ഭീകരരെ ഇന്ത്യയിലെ ജയിലിൽ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു അന്ന് ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയതിന്റെ യഥാർത്ത ലക്ഷ്യം. പിന്നീട് അന്നത്തെ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ഐസി-814 വിമാനം തട്ടിയെടുക്കുന്നവരെ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള ദൗത്യത്തിലാണ് ജമാലിയുടെ കൊലപാതകവും എന്ന് ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്.
Discussion about this post