പയ്യോളി: മൂന്ന് ദശാബ്ദങ്ങളുടെ അകലത്തെയില്ലാതാക്കി അവർ ഒത്തുചേർന്നു. വടകര സാഗർ കോളേജിലെ 90 -91 വർഷത്തെ പ്രീ. ഡിഗ്രി ബാച്ച് ആണ് ഇരിങ്ങൽ സർഗാലയയുടെ മുറ്റത്ത് ഒത്തുചേർന്നത്.
മുപ്പത് വർഷത്തെ ദൈർഘ്യമ വർ മൂന്ന് മണിക്കൂറിൽ പറഞ്ഞൊതുക്കി.
കൂട്ടായ്മ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ബാച്ചംഗവുമായ എം ശ്രീലത ഉദ്ഘാടനം ചെയ്തു.
സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.
പി സെയ്ദുള്ള, അനിൽ സി ചാലിൽ, വിനോദൻ വില്ല്യാപ്പള്ളി, ടി വി സജേഷ്, സുവിത കാർത്തികപ്പള്ളി, ശ്രീന കക്കറയിൽ, കെ പി റീജ, പ്രസംഗിച്ചു.
തുടർന്ന് കലാപരിപാടികളും അരങ്ങേറി.
Discussion about this post