ബംഗളുരു: ബംഗളുരുവിലെ മലയാളികൾക്കിടയിൽ മികച്ച സാമൂഹിക പ്രവർത്തനം നടത്തിയ സി പി സദഖത്തുള്ളയെ ബംഗളുരു – മലബാർ മുസ്ലിം അസോസിയേഷൻ ആദരിച്ചു. മൈസൂർ റോഡിൽ നിർമിച്ച കർണാടക മലബാർ സെന്റർ സമർപ്പണ പരിപാടിയുമായി
ബന്ധപ്പെട്ടാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. എം എം എ പ്രസിഡന്റ് ഡോ. എൻ എ മുഹമ്മദ് ഉപഹാരം സമർപ്പണം നടത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കർണാടക എം എൽ എമാരായ എൻ എ ഹാരിസ്, ബി സെഡ് സമീർ അഹമ്മദ് ഖാൻ, എം എം എ ജനറൽ സെക്രട്ടറി ടി സി സിറാജ് എന്നിവർ സംബന്ധിച്ചു.
നിലവിൽ പയ്യോളി മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ടും മുനിസിപ്പൽ യുഡിഎഫ് ചെയർമാനുമായ സദഖത്തുള്ള നാല് പതിറ്റാണ്ടോളം ബംഗളുരുവിലും കർണാടകയുടെ ഇതരഭാഗങ്ങളിലും മലയാളികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സംസ്ഥാന മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി, ബാംഗ്ലൂർ കെ എം സി സി സ്ഥാപക ജനറൽ സെക്രറട്ടറി എന്നീ പദവികൾ അലങ്കരിച്ച സദഖത്തുള്ള ചന്ദ്രിക ദിനപത്രത്തിന്റെ ബംഗളുരു ലേഖകൻ കൂടിയാണ്. എട്ടര പതിറ്റാണ്ടു കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ബംഗളുരുവിലെ ഏറ്റവും വലിയ പൗരാണിക മലയാളി
കൂട്ടായ്മയായ മലബാർ മുസ്ലിം അസോസിയേഷൻ, നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഉപരിപഠനത്തിന് എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ചികിത്സക്കെത്തുന്നവർക്കും ആശ്രയ കേന്ദ്രമാണ്.
Discussion about this post