തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ വാട്സ്ആപ്പ് ചാറ്റ് പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പോലീസിനോട് സഹകരിക്കുമെന്ന് കെ.എസ്. ശബരീനാഥന്. ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാട്സ്ആപ്പ് ചാറ്റിന്റെ ആധികാരികത സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് അദ്ദേഹം തയ്യാറായില്ല.
യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന സമരമാണ്. വളരെ സമാധാനപരമായി നിയമം പാലിച്ചുകൊണ്ട്, ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള സംരക്ഷണം ഉപയോഗിച്ചുകൊണ്ട് ചെയ്തിട്ടുള്ള സമരം. യാതൊരു തരത്തിലുള്ള അക്രമമോ, സിപിഎം ആരോപിക്കുന്നതുപോലെ കൊലപാതക ശ്രമമോ ഒന്നുമില്ലാത്ത സമരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ച രണ്ടു യുവാക്കള്‍ക്കെതിരേ കേസെടുത്തു. അതിനെതിരേ കോടതിയുടെ നിലപാട് വന്നു. അവരിന്ന് ജ്യാമത്തിലാണ്. അതൊടൊപ്പം അവര്‍ പോലീസുമായി സഹകരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത് പോലെയോ, കെ.എസ്.ആര്.ടി.സിക്ക് മുന്നില്‍ സമരം ചെയ്യുന്നത് പോലെയെയുള്ള സമാധാനപരമായ സമരം.
Discussion about this post