ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ ഒരു വർഷത്തേയ്ക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് പാർട്ടി രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചു എന്ന് തെളിഞ്ഞു. എന്നാൽ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പാർട്ടിയുടെ തീരുമാനം അതാണെങ്കിൽ അംഗീകരിക്കാൻ തയാറാണെന്നുമാണ് എസ് രാജേന്ദ്രൻ പറഞ്ഞത്.
Discussion about this post