കീവ്: റഷ്യന്‍ സൈന്യത്തിൻ്റെ യുക്രെനിലെ ആക്രമണം അതിശക്തമായി എട്ടാം ദിവസത്തിലേക്ക് തുടരുന്നതിനിടെ, റഷ്യ-യുക്രെയ്ന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. വെടി നിര്‍ത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയാകും.
റഷ്യന്‍ സംഘത്തലവന്‍ വ്‌ലാഡിമിര്‍ മെഡിന്‍സ്‌കിയാണ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ക്കായി റഷ്യന്‍ സംഘം സ്ഥലത്തെത്തി. യുക്രൈന്‍ സംഘം ഇന്നെത്തും. ഇന്നലെ നടത്താന്‍ തീരുമാനിച്ച ചര്‍ച്ച പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചര്‍ച്ച നടത്തണമെങ്കില്‍ റഷ്യ ബോംബാക്രമണം നിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.




































Discussion about this post