ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി. കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.
ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കുന്നതിനായി കീവിലേക്ക് പുറപ്പെടാൻ തയ്യാറായിരുന്ന പ്രത്യേക വിമാനങ്ങള്‍ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് നേരത്തെ റദ്ദാക്കിയിരുന്നു. യുക്രെയ്നില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ബദല്‍ മാര്‍ഗം തേടുന്നതിനു വേണ്ടിയും സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നു ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം.
രൂക്ഷ സാഹചര്യം നിലനിൽക്കുന്നതിനാൽ, യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിനായി ഇന്ത്യന്‍ വ്യോമസേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷിത താവളങ്ങളിലേക്ക് മാറാനും നിർദേശമുണ്ട് ,പൗരന്മാരോട് പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് പലായനം ചെയ്യാൻ യുക്രെയ്നിലെ ഇന്ത്യന്‍ എംബസ്സി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Discussion about this post