മോസ്കോ: ചർച്ചയ്ക്ക് തയ്യാറായി റഷ്യ. യുക്രെയ്നുമായി ചർച്ച നടത്താൻ തയാറാണെന്ന് അറിയിച്ച് റഷ്യ. യുക്രെയ്ൻ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബെലാറുസിൽ വച്ചു ചർച്ച നടത്താമെന്നാണു റഷ്യ അറിയിച്ചിരിക്കുന്നത്.
അതേസമയം, റഷ്യൻ സൈന്യം ഞായറാഴ്ച യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹാർകീവിൽ ആക്രമണം തുടങ്ങി. ഹാർകീവിലെ തെരുവുകളടക്കം റഷ്യൻ സൈന്യം ആക്രമിക്കുന്നതായാണു വിവരം. കീഴടങ്ങാനില്ലെന്നു യുക്രെയ്ൻ ഞായറാഴ്ചയും നിലപാടെടുത്തു.
Discussion about this post