ന്യൂഡൽഹി: സമാധാന ചർച്ചകളിൽ പങ്കാളിയായി ഇന്ത്യ. റഷ്യ-യുക്രെയ്ന് യുദ്ധ സാഹചര്യത്തിലാണ് സമാധാന ചർച്ചകളിൽ ഇന്ത്യ പങ്കാളിയാവുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, യുക്രെയ്ന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ച നടത്തി.
പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഏകദേശം 50 മിനിറ്റോളം നീണ്ടുനിന്നു. യുക്രെയ്ന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി പുടിന് നേരിട്ട് സംസാരിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. സുമിയില്‍ അടക്കം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയില്‍പ്പെടുത്തി. റഷ്യന്‍ അതിര്‍ത്തി വഴി പൗരന്മാരെ തിരികെയെത്തിക്കാനുള്ള സഹായം മോദി പുടിനോട് അഭ്യര്‍ത്ഥിച്ചു. യുക്രൈന് – റഷ്യ യുദ്ധം സംബന്ധിച്ച് ഇതുവരെയുള്ള സ്ഥിതിഗതികളും ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ചര്‍ച്ച ചെയ്തുവെന്നുമാണ് വിവരം.
Discussion about this post