തിക്കോടി: ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തൃക്കോട്ടൂർ വെസ്റ്റ് അങ്കണവാടി ഹെൽപർ രാധയ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.

തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. വാർഡ് മെമ്പർ ജിഷ കാട്ടിൽ അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെമ്പർ എം കെ സിനിജ, വിജയൻ മാസ്റ്റർ, എം കെ ഷെഫീഖ്, പി ടി സുബൈർ, പ്രജീഷ് നല്ലോളി, ജലജ ടീച്ചർ പ്രസംഗിച്ചു.

Discussion about this post