പയ്യോളി: ബിസ്മി നഗർ അങ്കണവാടിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെൽപ്പർ വിമലയ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.

ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിരമിക്കുന്ന ഹെൽപ്പർ വിമലയ്ക്ക് ഉപഹാരം നൽകി.

നഗരസഭാംഗം പി എം റിയാസ് അധ്യക്ഷത വഹിച്ചു. എ പി റസാഖ്, ഗംഗാധരൻ, കെ വി ഹുസൈൻ, സി ഡി എസ് നസീമ, പുഷ്പ ടീച്ചർ, ലസിത, ശോഭ പ്രസംഗിച്ചു. വിമല മറുപടി പ്രസംഗം നടത്തി.

പ്രേമ ടീച്ചർ സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു. ആദിത്യയും അപർണയും പ്രാർഥനാഗീതമാലപിച്ചു.
അങ്കണവാടി ലവൽ മോണിറ്ററിങ്ങ് സപ്പോർട്ടിംഗ് കമ്മിറ്റി, പയ്യോളി മുൻസിപ്പാലിറ്റി ജീവനക്കാർ, മേലടി ഐ സി ഡി എസ് ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, വർണ്ണകൂട്ട് ക്ലബ്, ബിസ്മി നഗർ അങ്കണവാടി കുടുംബാംഗങ്ങൾ എന്നിവർ ചേർന്നാണ് യാത്രയയപ്പ് ചടങ്ങ് ഒരുക്കിയത്.
Discussion about this post