പയ്യോളി: ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന് സമീപം തലക്കോട്ട് താമസിക്കും കാട്ടും താഴ ഇബ്രാഹിം (69) ആണ് മരിച്ചത്.റിട്ട. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുരാം എക്സ്പ്രസ് ഇടിച്ചാണ് മരണം സംഭവിച്ചത്. അയനിക്കാട് പള്ളിക്കും പയ്യോളി രണ്ടാം ഗേറ്റിനും ഇടയിലാണ് അപകടം. പയ്യോളി പോലീസും ആർ പി എഫും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
ഭാര്യ: ശരീഫ. മക്കൾ: ഷർബി, ഷാനിബ. മരുമക്കൾ: നസ്രാന ആലം (നച്ചു), ആദിൽ. സഹോദരങ്ങൾ: റസാഖ്, റഷീദ്, മറിയം, ആയിഷ, ന ജില
Discussion about this post