പാലക്കാട്: ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് ആയിരുന്ന ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. പ്രതി കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ബിയർ കുപ്പിയിൽ പെട്രോൾ മണമുണ്ടെങ്കിലും കത്തിയിട്ടില്ലെന്ന് ഹേമാംബിക നഗർ പോലീസ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി
Discussion about this post