പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് 2186 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിനൊപ്പം 10ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും കോടതിക്ക് കൈമാറി. പാലക്കാട് ടൗൺ സൗത്ത് സിഐയാണ് കുറ്റപത്രം സമർപ്പിച്ചത്.
ആകെ 20 എസ്‌ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് പിടിയിലായത്. അതിൽ 10പേരുടെ കുറ്റങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിലെ മറ്റ് പ്രതികൾക്കെതിരായ കുറ്റപത്രം പിന്നീട് സമർപ്പിക്കും. എസ്‌ഡിപിഐ- പോപ്പുലർ ഫ്രണ്ട് ബന്ധം കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്‌പി പിസി ഹരിദാസ് പറഞ്ഞു.
Discussion about this post