തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്‍റെ രാജിയിലേക്കു നയിച്ച പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ഗോള്‍വള്‍ക്കറിന്‍റേതിന് സമാനമാണെന്ന പ്രസ്താവനയ്ക്കെതിരെ ആര്‍ എസ് എസ് അയച്ച നോട്ടിസ് അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വിഡി സതീശൻ.
ആര്‍ എസ് എസ് തനിക്കയച്ചത് വിചിത്രമായ നോട്ടിസാണ്. അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നിയമനടപടി നേരിടാന്‍ തയാറാണ്.
ഗോള്‍വള്‍ക്കറിന്‍റെ ‘ബഞ്ച് ഓഫ് തോട്‌സ്’ എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് വി ഡി സതീശന്‍റെ മറുപടി. ഇതിലെ ആശയങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞത്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. 24 മണിക്കൂറിനിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെന്നാണ് ആര്‍ എസ് എസ്സിന്റെ നോട്ടിസ്. പുസ്തകത്തില്‍ ആ ഭാഗം എവിടെയാണെന്ന് കാണിക്കണമെന്നും ആര്‍ എസ് എസ് നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post