പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിന് വാഹനം നല്‍കിയ 4 പേര്‍ പിടിയിലായതായി സൂചന. കൊലപാതകത്തിനായി നിരീക്ഷണം നടത്തിയവരെ ഉള്‍പ്പെടെ പൊലീസ് തിരയുന്നു.
കൊലയാളി സംഘത്തിന് സഹായം നല്‍കിയവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. കേസില്‍ ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പടെ 12 പ്രതികളാണ് കേസിലുള്ളതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് പുറമേ, ഗൂഢാലോചനയിലും പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയവരുമായ ആറു പേരെ കൂടി കേസില്‍ പ്രതികളാക്കുമെന്നാണ് വിവരം.
Discussion about this post