പാലക്കാട് : ആർ എസ് എസ് നേതാവിന് വെട്ടേറ്റു. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ആർ എസ എസ് നേതാവ് ശ്രീനിവാസനെയാണ് വെട്ടിയത്. പാലക്കാട് ജില്ലയിലെ
മേലാമുറിയിൽ വെച്ചാണ് സംഭവം നടക്കുന്നത്. ഇദ്ദേഹത്തെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട്ടെ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം
നടക്കാനിരിക്കുന്നതിനിടെയാണ് രണ്ട് ബൈക്കിലെത്തിയ അഞ്ച് പേർ ശ്രീനിവാസനെ വെട്ടി പരിക്കേൽപ്പിക്കുന്നത്.
Discussion about this post