പയ്യോളി: ആർ എസ് എസ് പയ്യോളി ഉപഖണ്ഡിൻ്റെ നേതൃത്വത്തിൽ ബലിദാനി അയനിക്കാട് സി ടി മനോജ് ശ്രദ്ധാഞ്ജലി സാംഘിക്കും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. രാവിലെ മനോജിൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന്, ബലിദാനി മനോജ് ശ്രദ്ധാഞ്ജലി സാംഘിക്കിൽ തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സംഘടന സെക്രട്ടറി ടി ശ്രീജിത്ത് പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തി.
ആർ എസ് എസ് ജില്ലാ കാര്യവാഹ് കെ ടി ശ്രീലേഷ്, താലൂക്ക് കാര്യവാഹ് കെ രാജേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സി ടി ഷിജി, ബി ജെ പി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയ് കിഷ്, കെ പ്രശാന്ത്, ശശീന്ദ്രൻ ചെങ്ങോട്ട്കാവ് എന്നിവർ പ്രസംഗിച്ചു.
സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ കെ എം സുനിൽകുമാർ, വളപ്പിൽ സുരേഷ്, കെ ടി കൃപേഷ്, എം ടി പ്രഭീഷ്, വൈ എം സിനോജ്, കെ ബിജു, വി പി ജിഷ്ണു, കെ ശരത് എന്നിവർ നേതൃത്വം നൽകി. ബലിദാനി മനോജിൻ്റെ വിധവ പുഷ്പ, അമ്മ ലീല, മക്കൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. പയ്യോളി പോലീസിന്റെ നേതൃത്വത്തിൽപരിസരത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു
Discussion about this post