പയ്യോളി: നഗരസഭയുടെ അധീനതയിലുള്ള 90% റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. ജീവിതോപാധിയായി ഓട്ടോ ഓടിക്കുന്ന തൊഴിലാളികളാ
ണ് റോഡുകളുടെ ശോച്യാവസ്ഥ കാരണം ഏറെപ്രയാസപ്പെടുന്നത്. പയ്യോളി മുൻസിപ്പൽ അധീനതയിലുള്ള മുഴുവൻ റോഡുകളും അറ്റകുറ്റപ്പണി നടത്തി സഞ്ചര യോഗ്യമാക്കണമെന്ന് എ ഐ ടി യു സി പയ്യോളി ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.
പയ്യോളിയിൽ ഓട്ടോ രംഗത്ത് നടത്തുന്ന സമാന്തര സർവ്വീസുകൾ നിർത്തണമെന്നും മുൻസിപ്പൽ ചെയർമാൻ, ജോ. ആർ ടി ഒ, പോലീസ്, ട്രേഡ് യൂനിയൻ പ്രതിനിധികൾ എന്നിവരടങ്ങിയ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും എ യോഗം ആവശ്യപ്പെട്ടു.
കെ സി സതീശൻ അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം കെ ശശിധരൻ, പി എം ഭാസ്കരൻ, ടി കെ അബ്ദുള്ള, എം ശ്രീനിവാസൻ, കെ സുരേന്ദ്രബാബു, പി കെ ബാലൻ, എം കെ ചന്ദ്രൻ പ്രസംഗിച്ചു.
Discussion about this post