കൊല്ലം: സംസ്ഥാനത്ത് 2 ജില്ലകളിലായി വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. കൊല്ലത്തും എറണാകുളത്തുമാണ് അപകടമുണ്ടായത്. കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.
ഇവരുടെ 3 വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്പതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
എറണാകുളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. എറണാകുളം തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം.
ഇരുമ്പനം ടെര്‍മിനലില്‍ നിന്നും ഗ്യാസ് കയറ്റി പോയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ മൂന്ന പേരാണ് ഉണ്ടായിരുന്നത്. അശ്വിന്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
വൈശാഖിനെആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ സുഹൃത്ത് അജിത്ത് ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post