പയ്യോളി: യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയിൽ. പയ്യോളി രണ്ടാം ഗേറ്റിനും അയനിക്കാട് പള്ളിക്കുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ 10 ഓടെയാണ് മൃതദേഹം കണ്ടത്. വടകര ഭാഗത്തേക്കുള്ള ട്രാക്കിനടുത്താണ് മൃതദേഹം കണ്ടത്.
ചിതറിയ നിലയിലാണ് മൃതദേഹം. സമീപത്ത് ബാഗുമുണ്ട്. ട്രെയിനിൽ നിന്ന് യാത്രക്കിടെ വീണതാവാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post