പയ്യോളി: രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനം ഏപ്രിൽ 19 ന് പയ്യോളിയിൽ നടക്കും. സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാനസമിതി അംഗം എം പി ശിവാനന്ദൻ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. പുനത്തിൽ ഗോപാലൻ, എം കെ പ്രേമൻ, രാജൻ കൊളാവി, കബീർ സലാല, രജീഷ് മാണിക്കോത്ത്, അവിനാഷ് ചേമഞ്ചേരി, കെ ടി രാജ് നാരായണൻ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി പി ടി രാഘവൻ (ചെയർമാൻ), രാമചന്ദ്രൻ കുയ്യണ്ടി (ജനറൽ കൺവീനർ), കെ വി ചന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കലാജാഥ, സെമിനാർ, വർഗ ബഹുജന സംഘടനകളുടെ സംഗമം, റാലിയും പൊതുസമ്മേളനവും എന്നിവ നടക്കും.
Discussion about this post