കോഴിക്കോട്: ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ റിഫയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് പുറത്തെടുക്കുക.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സർജന്‍മാർ പോസ്റ്റ്‌മോർട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. തഹസിൽദാർമാരുടെ സാന്നിദ്ധ്യത്തിലായിരിക്കും നടപടികൾ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോസ്‌റ്റ്‌മോർട്ടം നടത്തുന്നത്.
പോസ്റ്റ്‌മോർട്ടം കഴിയുന്നതോടെ സത്യം പുറത്തുവരുമെന്ന് റിഫയുടെ മാതാവ് പ്രതികരിച്ചു. മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും, നീതി കിട്ടണമെന്നും അവർ പറഞ്ഞു. താമരശ്ശേരി ഡി വൈ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
Discussion about this post