ഇരിങ്ങാലക്കുട: ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. ഇരിങ്ങാലക്കുട ഠാണാവിൽ കെവിഎം ആർക്കേഡ് എന്ന ബിൽഡിംങ്ങിന്റെ രണ്ടാം നിലയിൽ ആണ് അപകടം നടന്നത്. നടവരമ്പ് സ്വദേശി പാറപ്പുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മൂന്ന് വയസുള്ള ബുദ്ധദേവ് കൃഷ്ണ എന്ന കുട്ടിയുടെ തലയാണ് ഗ്രില്ലിനുള്ളിൽ കുടുങ്ങിയത്.
അസി. സ്റ്റേഷൻ ഓഫിസർ സികെ ബൈജു, ഉദ്യോഗസ്ഥരായ കെസി സജീവ്, സന്ദീപ്, ഉല്ലാസ്, ഉണ്ണികൃഷ്ണൻ, ഗോകുൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.
Discussion about this post