പയ്യോളി: ബൈക്ക് മോഷണം പോയതായി പരാതി. പയ്യോളി ബസ് സ്റ്റാന്റിന് മുൻ ഭാഗത്ത് ദേശീയ പാതയോരത്തെ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് ആണ് മോഷണം പോയത്. കൊളാവി സരിൻ -ന്റെ ഉടമസ്ഥതയിലുള്ള കെ എൽ 56 എൽ 3711 കറുത്ത നിറമുള്ള പൾസർ ബൈക്ക് ഇക്കഴിഞ്ഞ 10 ന് രാവിലെയാണ് ഇവിടെ പാർക്ക് ചെയ്തത്.
ജോലിക്ക് പോയ സരിൻ തിരികെയെത്തി ഇന്ന് (16 ന്) ബൈക്ക് എടുക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ പയ്യോളി പോലീസ് സ്റ്റേഷനിലോ, 9946 62 88 62 മൊബൈൽ നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.





































Discussion about this post