പയ്യോളി : സർഗലയയ്‌ക്ക് സമീപത്ത് കുറ്റ്യാടി പുഴയുടെ മൂരാട് ഭാഗത്തുള്ള കണ്ടൽക്കാടുകൾ നശിപ്പിച്ചതിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിൽ നിന്നും ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ
വിജയൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിലാഷ്, ദേവാനന്ദൻ വാച്ചർമാരായ ബാലൻ, പ്രകാശൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പയ്യോളി നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി) അംഗം എൻ എം ഷനോജ് കോഴിക്കോട് ഡി എഫ് ഒ-യ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും വന്ന് പരിശോധന നടത്തിയത്.
Discussion about this post