
തിരുവനന്തപുരം: പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാണ് നിരക്ക് വര്‍ധനവ്. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തി.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധനവില്ല പ്രത്യേക സാഹചര്യം പരിഗണിച്ച് 2022-23 വര്‍ഷത്തെ നിരക്ക് വര്‍ധനയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.

എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണം. കൊവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയാണ്.

ഇതോടെ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 37.50 രൂപ അധികം നല്‍കേണ്ടിവരും. 150-200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 40 പൈസയുടെ വര്‍ധനവുണ്ട്.




































Discussion about this post