ബാലുശ്ശേരി: കേരള സീനിയർ സിറ്റിസൺസ് ഫോറം സംഘടനയൂടെ സ്ഥാപക നേതാവ് അഡ്വ എംസിവി ഭട്ടതിരിപ്പാട് അനുസ്മരണ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് ബാലുശ്ശേരിയിലെ കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ഇകെ അബൂബക്കർ മാസ്റ്റർ അധ്യക്ഷനായ യോഗം , സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ കെ വി ബാലൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന സംഘടനാ നേതാവ് പൂതേരി ദാമോദരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ശ്രീ എം കുട്ടികൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ മുഹമ്മദലി നന്ദിയും പറഞ്ഞു.
പുതിയ ഭരണസമിതിയിൽ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇ കെ അബൂബക്കർ മാസ്റ്ററെ ചടങ്ങിൽ അനുമോദിച്ചു. കുന്നത്ത് കുനി ശ്രീധരൻ , ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പുന്നോറത്ത് ബാലൻ മാസ്റ്റർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി വിജയ, വനിതാ ഫോറം പ്രസിഡന്റ് ഗിരിജാ ഭായ്, അഡ്വ സത്യനാഥൻ,
എന്നിവർ പ്രസംഗിച്ചു.
Discussion about this post