
കൊയിലാണ്ടി: പിഞ്ചുകുട്ടികളെ പോലും അവരറിയാതെ ചതിക്കുഴിയിൽ വീഴ്ത്തുന്ന മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ മത സംഘടനകളും, രാഷ്ട്രീയ പാർട്ടികളും കണ്ണു തുറക്കണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായി മാറിയിട്ടുള്ള ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ ബഹുജനപ്രതിരോധം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റേയും, കൊട്ടാരക്കര അശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തുന്ന സമ്പൂർണ ബോധവൽക്കരണ പരിപാടിയായ ‘ജന ബോധൻ – 2022’ ന്റെ ഭാഗമായ ലഹരി വിരുദ്ധ സന്ദേശ കലാജാഥക്ക് കൊയിലാണ്ടി പുതിയ സ്റ്റാന്റ് പരിസരത്ത് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി വി സുധാകരൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ മുരളി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കലാ ജാഥക്ക് ചേലിയ ഇലാഹിയ കോളേജിലും, കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും സ്വീകരണം നല്കി.

ഇലാഹിയ കോളേജിൽ പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ബഷീറും, ജി എം വി എച്ച് എസ് എസിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇ കെ ഷൈനിയും പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കോ -ഓർഡിനേറ്റർ അസ്സൈനാർ വേങ്ങര, കെ വി ശിവാനന്ദൻ, എ അസീസ്, കെ സുകുമാരൻ, കെ കെ വി ഷഹീൽ, ടി കെ അഞ്ജലി, ആസിഫ് കലാം, എം ബീന, KK . ചന്ദ്രമതി, കുമാരി. അജീഷ്മ, ഇയ്യച്ചേരി പത്മിനി, റീത്ത ജസ്റ്റിൻ, ലൈല, നസീറ, ടി കെ കണ്ണൻ, വി കെ ദാമോദരൻ എൻ എം മനോജ് പ്രസംഗിച്ചു.



Discussion about this post