കൊയിലാണ്ടി: പുളിയഞ്ചേരി യുപി സ്‌കൂള്‍ വായനമാസാചരണത്തിന് ഇന്ന് തുടക്കമായി. എഴുത്തുകാരനും ‘തുടി’ മാസിക എഡിറ്ററുമായ ശിവരാമന്‍ കൊണ്ടംവള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പ്രബീഷ് കണാരന്‍ കണ്ടി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ തയാറാക്കിയ ‘കഥാമൃത് ‘ പതിപ്പ് പ്രകാശനം ചെയ്തു. പിറന്നാള്‍ സമ്മാനമായി കുട്ടികള്‍ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി.

രശ്മി ടീച്ചര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക സുപര്‍ണ ടീച്ചര്‍ സ്വാഗതവും സരിത രയരോത്ത് നന്ദിയും പറഞ്ഞു.
Discussion about this post