

വടകര: വടകര വിദ്യാഭ്യാസജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കൗൺസിലർമാരുടെ ഏകദിന ശിൽപ്പശാല വടകര ടൗൺഹാളിൽ ജില്ലാ കോഡിനേറ്റർ സിന്ധു സൈമണിന്റെ അദ്ധ്യക്ഷതയിൽ വടകര വിദ്യാഭ്യാസ ജില്ല ഓഫീസർ ഹെലൻ ഹൈസന്ത് മെൻഡോൺസ്

ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് കെ കെ രാജേന്ദ്രകുമാർ ( ജെ ആർ സി ജില്ലാ പ്രസിഡണ്ട് ), എ വി രവീന്ദ്രൻ ,എം മുകുന്ദൻ , സിറാജ് കെ , സബ് ജില്ല കോഡിനേറ്റർമാരായ ജസീന, വിജിലേഷ് , സന്തോഷ്, അനിത, സുമയ്യ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ല കോഡിനേറ്റർ എം പത്മജൻ സ്വാഗതവും കെ പി രജീഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് സി ബാലൻ, കെ കെ ദീപു , രഞ്ജികുറുപ്പ് , സീതി തങ്ങൾ, തുടങ്ങിയവർ ക്ലാസ് എടുത്തു.








































Discussion about this post