
മണിയൂർ: ജില്ലാ കോൺഗ്രസ് അധ്യക്ഷൻ നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര സന്ദേശ യാത്ര’ക്ക് സ്വീകരണം നൽകി. മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ മന്തരത്തൂർ അരീക്കൽ മുക്കിലാണ് സന്ദേശ യാത്രയ്ക്ക് സ്വീകരണം നല്കിയത്.
കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അഡ്വ. കെ പ്രവീൺ കുമാർ, ഭാരത് ജോഡോ യാത്ര വിശദീകരണ പ്രസംഗം നടത്തി.

മണ്ഡലം പ്രസിഡണ്ട് പിയം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എരവത്ത് മുനീർ, മോഹൻ ദാസ് പേരാമ്പ്ര, റഷീദ് ,എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി പി വിശ്വനാഥൻ, പി സി ഷീബ, ചന്ദ്രൻ മൂഴിക്കൽ, മഠത്തിൽ റസാഖ്, ഷാജി മന്തരത്തൂർ, അഷറഫ് ചാലിൽ, സി എം സതീശൻ, കെ കെ പ്രശാന്ത്, സി എം സുനിൽ, പി എം അഷറഫ്, സലാം അമ്മിണിക്കണ്ടി പ്രസംഗിച്ചു.

Discussion about this post