പയ്യോളി : കെ റെയിൽ പദ്ധതി റദ്ദ് ചെയ്തു കൊണ്ട്, സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക ,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, പദ്ധതിക്കായി ഒരു തരിമണ്ണും വിട്ടുതരില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടും അഴിയൂരിൽ നിന്ന് കാട്ടിൽ പീടിക സമരകേന്ദ്രത്തിലേക്ക് പുറപ്പെട്ട വാഹന ജാഥക്ക് പയ്യോളി ടൗണിൽ സ്വീകരണം നൽകി. പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി
ചെയർമാൻ കെ ടി വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു . സമര സമിതി പയ്യോളി മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ ഇ കെ ശീതൾ രാജ് അദ്ധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്റ്റൻ രാമചന്ദ്രൻ വരപ്പുറത്തിനെ കൺവീനർ വേണു കുനിയിൽ ഹാരാർപ്പണം ചെയ്തു. ഇരകളുടെ കിടപ്പാടങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് ,കെ പി സി ശുക്കൂർ ,നിസാർ പയലൻ എന്നിവർ ക്യാപ്റ്റന് നൽകി. ജാഥാ ക്യാപ്റ്റൻ രാമചന്ദ്രൻ വരപ്പുറത്ത്, സി നിജിൻ, സിന്ധു
ജെയിംസ്, റോസ്ലിൻ ഫിലിപ്പ്, മഠത്തിൽ അബ്ദുറഹിമാൻ, പി വി അഹമ്മദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സമരസമിതി ജനറൽ കൺവീനർ ബഷീർ മേലടി സ്വാഗതവും ,കെ പി സി ശുക്കൂർ നന്ദിയും പറഞ്ഞു.
Discussion about this post