തിക്കോടി : തിക്കോടി പഞ്ചായത്തിൽ പതിനാറാം വാർഡിൽ വരിക്കോളിത്താഴയിൽ പാരമ്പര്യമായി കിട്ടിയ അറിവിനോടൊപ്പം കൃഷി പരിപാലന മുറകൾ കൂടി ആയപ്പോൾ ആത്മവിശ്വാസത്തോടെ തുടർച്ചയായി 2 വർഷത്തോളം കരനെൽ കൃഷിയിൽ നേട്ടങ്ങൾ കൈവരിച്ച് മണ്ണിൽ പൊന്നു വിളയിക്കുകയാണ് മഹസുറ കോട്ടെജിലെ സുഹറബെൻ. സഹായത്തിനായി വരിക്കോളി താഴ കേശവൻ. വരിക്കോളിതാഴ ആനന്ദൻ, സുഷമ . എന്നിവരും ഉണ്ടായിരുന്നു.
ഉമ വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കൊയ്ത്ത് ഉത്സവം തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ സുവീഷ് പള്ളിതാഴ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസ്സർ അഞ്ജന രാജേന്ദ്രൻ’ അജയൻ നടുക്കണ്ടി .ജിജീഷ് വി കെ. പ്രദേശവാസികൾ എന്നിവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.
കൊയ്ത്തുത്സവം കാണാൻ തിക്കോടി മാപ്പിള എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തിയിരുന്നു. കൃഷിയെ സംബന്ധിച്ചുള്ള വിവരണങ്ങൾ കൃഷി ഓഫീസ്സർ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.
Discussion about this post