കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാഘോഷം ആരംഭിച്ചു. ജൂൺ 28 വരെ നടക്കുന്ന ആഘോഷം കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം കെ ഗീത അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിദ്യാർഥിനികൾ
അവതരിപ്പിച്ച അക്ഷരഗാനം ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി. അധ്യാപകരായ എം കെ ചന്ദ്രൻ ,എൻ കെ ഷൈബു, കെ കെ ലിഗേഷ്, ആർ എം രാജൻ, വിദ്യാരംഗം കൺവീനർ പി വി ശ്രീന, കെ പി രോഷ് നി എന്നിവർ സംസാരിച്ചു. തുടർ ദിവസങ്ങളിൽ 21ന് മെഗാ ക്വിസ്, 22 ന്
ഡോക്യുമെൻ്ററി പ്രദർശനം, 23 ന് കവർ പേജ് ഡിസൈനിങ്ങ്, 24 ന് പുസ്തക പ്രദർശനം, പുസ്തകാസ്വാദനം, 27 ന് കവിയരങ്ങ്, 28 ന് കഥാപാത്രാവിഷ്കാരം എന്നിവ നടക്കും.
Discussion about this post