
പയ്യോളി : അംഗങ്ങൾക്കിടയിൽ വായനാ ശീലം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തിൽ അക്ഷരമുറ്റം റസിഡൻസ് അസോസിയേഷൻ വായനാ ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂൺ 1 മുതൽ 19 വരെയുള്ള പത്ര വാർത്തകളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം നടത്തിയത്. അമ്പതിലധികം കുട്ടികളോടൊപ്പം സ്ത്രീ പുരുഷ ഭേദമന്യേ

മുതിർന്നവരും മത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പരിപാടി ഡിവിഷൻ കൗൺസിലർ പി എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമായാക്കിയവർക്കുള്ള അനുമോദനം നൽകി. വിഷ്ണു വത്സൻ ക്വിസ് മാസ്റ്ററായി. അക്ഷരമുറ്റം പ്രസിഡന്റ് ഷൈജൽ സഫാത്ത് അധ്യക്ഷത വഹിച്ച

ചടങ്ങിൽ സെക്രട്ടറി ബാബു വടക്കയിൽ സ്വാഗതവും, ട്രഷറർ ഗണേശൻ എൻ സി നന്ദിയും പറഞ്ഞൂ. സജീർ എൻ സി, ഷബിത ബിജു കുമാർ, സുനിത വത്സൻ എന്നിവർ പ്രസംഗിച്ചു.
മത്സര വിജയികൾ
ഒന്നാം സമ്മാനം : ഋതുവർണ്ണ പ്രമോദ്
രണ്ടാം സമ്മാനം : ദേവനന്ദ ആർ
മൂന്നാം സമ്മാനം : മുഹമ്മദ് സിനാൻ യു
മത്സര വിജയികൾ
ഒന്നാം സമ്മാനം : ഋതുവർണ്ണ പ്രമോദ്
രണ്ടാം സമ്മാനം : ദേവനന്ദ ആർ
മൂന്നാം സമ്മാനം : മുഹമ്മദ് സിനാൻ യു


Discussion about this post