തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡ്-ഓൺ-ഫയൽ ടോക്കണൈസേഷൻ നിയമം ഒക്ടോബർ 01 മുതൽ പ്രാബല്യത്തിൽ വരും. ടോക്കണൈസേഷൻ സംവിധാനം നടപ്പിലാക്കിയ ശേഷം, കാർഡ് ഉടമകളുടെ പേയ്‌മെന്റ് അനുഭവം മെച്ചപ്പെടുമെന്നും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമാകുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.
നേരത്തെ ജൂൺ 30നകം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ വ്യവസായ സംഘടനകളുടെ അഭ്യർഥന മാനിച്ച് ആർബിഐ മൂന്ന് മാസത്തേക്ക് സമയപരിധി നീട്ടി. കാർഡുകളുടെ ടോക്കണൈസേഷനായി ഉപയോക്താക്കൾക്ക് ബാങ്കുകളിൽ നിന്ന് സന്ദേശങ്ങളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് ഈ കാർഡ് ടോക്കണൈസേഷൻ, എന്താണ് കാർഡ് ടോക്കണൈസേഷൻ പ്രക്രിയ, അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണ് എന്ന ചോദ്യമാണ് ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്.
Discussion about this post