ന്യൂഡൽഹി : രാജ്യത്ത് ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു. എല്ലാ നാണയങ്ങളുമല്ല, മറിച്ച് കോപ്പർ നിക്കൽ (കപ്രോനിക്കൽ) എന്നിവയിൽ നിർമിച്ച നാണയങ്ങളാണ് പിൻവലിക്കുന്നത്. ഇത് സംബന്ധിച്ച് ആർ ബി ഐ ന്യൂഡൽഹിയിലെ ഐ സി ഐ സി ഐ ബാങ്കിന് നിർദേശം നൽകി. ഇത്തരം
നാണയങ്ങളെല്ലാം ആർ ബി ഐ തിരിച്ചെടുക്കും. ഇതിനർത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിർമിക്കില്ല എന്നാണ്. 1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ.
നിർമ്മാണം അവസാനിപ്പിക്കുന്ന നാണയങ്ങൾ
-ഒരു രൂപയുടെ കപ്രോനിക്കൽ നാണയങ്ങൾ
-50 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ
-25 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ
കൈയിലുള്ള ഈ നാണയങ്ങൾ എന്ത് ചെയ്യണം ?
കച്ചവടക്കാരിലും മറ്റുമാണ് ഈ നാണയങ്ങൾ കൂടുതലായി കാണുക. ഇവർക്ക് ഈ നാണയങ്ങൾ ബാങ്കിൽ പോയി മാറ്റി വാങ്ങാം. ബാങ്കിൽ നൽകുന്ന ഈ നാണയത്തിന്റെ അതേ മൂല്യമുള്ള തുക തിരിച്ച് ലഭിക്കും.
Discussion about this post