ആലുവ: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആശങ്ക വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.
പട്ടയത്തിന്‍റെ നിയമസാധുത പരിശോധിക്കുക മാത്രമാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഒാരോ പട്ടയവും പരിശോധിച്ച് ക്രമപ്പെടുത്തേണ്ടതുണ്ട്. പട്ടയം നഷ്ടപ്പെടുന്നവർ വീണ്ടും അപേക്ഷ നൽകി നടപടി പൂർത്തിയാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.





































Discussion about this post