കായംകുളം(ആലപ്പുഴ): എരുവ മാവിലേത്ത് ജങ്ഷനു സമീപത്തെ വാടകവീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 5875 കിലോ ഭക്ഷ്യധാന്യം പിടിച്ചെടുത്തു. റേഷനരിയെത്തിച്ചു പ്ലാസ്റ്റിക് ചാക്കുകളിലാക്കി മറിച്ചുവില്‍പ്പന നടത്തിവരുകയായിരുന്നു. സിവില്‍ സപ്ലൈസ് സ്റ്റേറ്റ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് 116 ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന അരിയും രണ്ടുചാക്ക് ഗോതമ്പും പിടിച്ചെടുത്തത്.

എഫ്.സി.ഐ. ചാക്കുകളില്‍നിന്നു പ്ലാസ്റ്റിക് ചാക്കുകളിലേക്കുമാറ്റി നിറച്ചിരിക്കുകയായിരുന്നു. നാലുചാക്ക് അരി എഫ്.സി.ഐ.യുടെ സീലുള്ള ചാക്കില്‍ത്തന്നെയാണു സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍നിറച്ച അരി രാത്രിയില്‍ ചെറിയ വാഹനങ്ങളില്‍ ഇവിടെനിന്നു മറ്റുസ്ഥലങ്ങളിലേക്കു വില്‍പ്പനയ്ക്കു കൊണ്ടുപോയിരുന്നതായി പറയുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു പരിശോധന നടത്തിയത്.പ്രവാസിമലയാളിയുടെ വീടാണിതെന്നും റസീല്‍ എന്നൊരാള്‍ വാടകയ്‌ക്കെടുത്തതാണെന്നുമാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരം. പരിശോധന നടക്കുമ്പോള്‍ റസീലും മറ്റൊരാളും ഇവിടെയുണ്ടായിരുന്നു. താറാവിനു കൊടുക്കാന്‍ സൂക്ഷിച്ചിരുന്ന അരിയാണെന്നാണ് ഉദ്യോഗസ്ഥരോട് ഇവര്‍ പറഞ്ഞത്. പരിശോധനാ റിപ്പോര്‍ട്ട് കളക്ടര്‍ക്കു കൈമാറും. കളക്ടറുടെ നിര്‍ദേശമനുസരിച്ചു കേസെടുക്കും.



































Discussion about this post