ആലപ്പുഴ: തട്ടാരമ്പലം സപ്ലൈക്കോ ഗോഡൗണിൽ നിന്ന് അരിയും ഗോതമ്പും കടത്തിയ കേസിൽ സപ്ലൈക്കോ ജീവനക്കാരനും കരാർ ഉടമയും സഹായികളും അറസ്റ്റിൽ. ഗോഡൗൺ സീനിയർ അസിസ്റ്റൻ്റ് തിരുവനന്തപുരം സ്വദേശി രാജു(52), ചരക്ക് ട്രാൻസ്പോർട്ട് കോൺട്രാക്ക്ട്ടർ സന്തോഷ് വർഗീസ് (61), സഹായി സുകു (54), ലോറി ഡ്രൈവർ വിഖിൽ(26) എന്നിവരാണ് അറസ്റ്റിലായത്.ഗോഡൗൺ ഓഫീസർ ചെന്നിത്തല ഓഫീസിൽ ബിൽ
തയ്യാറാക്കാൻ പോയ സമയത്തായിരുന്നു ഭക്ഷ്യവസ്തുക്കൾ കടത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടത്തിയ ഭക്ഷ്യധാന്യ ചാക്കുകൾ ചെങ്ങന്നൂരിലെ റേഷൻ കടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എസ്ഐ ഇ നൗഷാദ്, പൊലീസ് ഉദ്യോഗസ്ഥരായ സി എച്ച് അലി അക്ബർ, സി ഷൈജു, സിഎം ലിമു മാത്യു, ജി പ്രദീപ്, ആർ വിനോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Discussion about this post