കൊയിലാണ്ടി: നഗരസഭാ പരിധിയിൽ കീഴൂരിൽ പ്രവർത്തിച്ചു വരുന്ന റേഷൻ കടയുടെ പരിധിയിലെ വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കീഴൂർ റേഷൻ കടയുടെ പരിധിയിലുള്ള 50 വീടുകളിൽ നടത്തിയ പരിശോധനയിൽ 15 മഞ്ഞ കാർഡുകൾ അനർഹമായി കൈവശം വെച്ച് അനുഭവിക്കുന്നതായാണ് കണ്ടെത്തിയത്.
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിൻ്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ ഒ കെ നാരായണൻ, ശ്രീനിവാസൻ പുളിയുള്ളതിൽ, കെ കെ ബിജു, എം ശ്രീജു, എസ് സുനിൽ കുമാർ, ജീവനക്കാരനായ കെ പി ശ്രീജിത്ത് കുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
കുറ്റക്കാരിൽ നിന്നും, കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോള വില ഈടാക്കാനും, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ച് നോട്ടീസ് നൽകി.
Discussion about this post