മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച ബാലൻ മരിച്ചു. പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച, അന്‍സാര്‍ -സുഹൈല ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ(3) യാണ് മരിച്ചത്.

പറമ്പിലേക്ക് വലിച്ചെറിഞ്ഞ ഉപയോഗശൂന്യമായ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി സുലൈമാന്‍റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.








































Discussion about this post