തൂത്തുക്കുടി: മരുമകളെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന അറുപതുകാരൻ മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് കൊലപാതകം നടന്നത്. അറുപതുകാരനായ തമിഴലഗൻ മകൻ കാശിരാജനെ വെട്ടിക്കൊല്ലുകയായിരുന്നു.
കാശിരാജന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്നാണ് തമിഴലഗനെതിരെയുള്ള ആരോപണം. ഇതിനുപിന്നാലെ യുവതി വിഷം കഴിച്ച് മരിച്ചു. ബലാത്സംഗ കേസിൽ വിചാരണയ്ക്കായി മറ്റൊരു മകൻ കാദൽരാജ, അനന്തരവൻ കാശിദുരൈ എന്നിവർക്കൊപ്പമാണ് തമിഴളഗൻ കോടതിയിലെത്തിയത്.
കോടതിയ്ക്ക് സമീപം അരിവാളുമായി കാത്തുനിന്ന കാശിരാജൻ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിച്ചു. അരിവാൾ തട്ടിയെടുത്ത തമിഴളഗൻ കാശിരാജനെ വെട്ടിക്കൊല്ലുകയായിരുന്നു. സംഘർഷത്തിൽ തമിഴളഗനും, കാദൽരാജയ്ക്കും കാശിദുരൈയ്ക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post