അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പന്തളം കടയ്ക്കാട് മത്തായി വീട്ടില്‍ മുഹമ്മദ് ഹനീഫ റാവുത്തര്‍ അന്‍സാരിയെയാണ് (48) അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്.മേയിലാണ് സംഭവം നടന്നത്. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ അടൂര്‍ പോലീസില്‍ പരാതിപ്പെട്ടു.
ഇതറിഞ്ഞ് ഒളിവില്‍പ്പോയ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനാല്‍ ഇയാളെ കണ്ടെത്താനും സാധിച്ചില്ല. അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. കൊല്ലം ജില്ലയിലെ ഭരണിക്കാവില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ഡി.പ്രജീഷ്, കൊടുമണ്‍ എസ്.ഐ. എം.മനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍.കുറുപ്പ്, ജോബിന്‍ ജോസഫ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Discussion about this post