കൊച്ചി: പ്രമുഖ നിര്‍മ്മാതാവും നടനുമായ താരത്തിനെതിരെ പീഡനക്കേസുമായി യുവതി. എറണാകുളം സൗത്ത് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. മൂന്നു ദിവസം മുമ്പ് പരാതി ലഭിച്ചെങ്കിലും കേസിന്റെ വിശവിവരങ്ങള്‍ പുറത്ത് വിടുവാന്‍ പൊലീസ് തയാറായിട്ടില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നാണ് സൂചന.
ഹിറ്റ് ചിത്രങ്ങള്‍ മാത്രം നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാതാവ് മലയാളത്തില്‍ ഒട്ടുമിക്ക സിനിമകളിലും വേഷമിടുന്നയാളാണ്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ഇയാള്‍ നായകനായും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.നേരത്തെ സഹനിർമ്മാതാവുമായി തെറ്റിയതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ ഇദേഹം പിന്നീട് നിർമ്മാണക്കമ്പനി ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു.
കേസിനെ കുറിച്ച് അറിയില്ലെന്നാണ് നിര്‍മ്മാതാവിന്റെ പ്രതികരണം. ബിസനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ആണെന്നും കേസിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post